All Categories

Uploaded at 1 day ago | Date: 04/05/2025 21:23:22


 ചേന്ദമംഗലം പാട്രാക് പഞ്ചായത്ത് കമ്മിറ്റിയുടെ (പറവൂർ താലൂക്ക് റെസിഡൻസ് അസോസിയേഷൻ അപേക്‌സ് കൗണ്സിൽ) സഹകരണത്തോടെ പൊതുയോഗവും കുളിർമ കൂൾ റൂഫ്    സാങ്കേതിക വിദ്യയെ കുറിച്ചും ഊർജ്ജ സംരക്ഷണ മാർഗങ്ങളെ കുറിച്ചും ബോധവത്കരണ സെമിനാർ  ചേന്ദമംഗലം പെൻഷൻ ഭവൻ ഹാളിൽ വച്ച്  പ്രസിഡൻറ്  ടി കെ ഇസ്മായിൽ അവർകളുടെ അധ്യക്ഷതയിൽ  നടത്തി. അഗസ്റ്റിൻ ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു..ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇന്റർ ഏജൻസി  കൗണ്സിൽ അംഗം  രാജൻ  ,ട്രഷറർ ദിലീപ്കുമാർ  എന്നിവർ സംസാരിച്ചു.

 എനർജി മാനേജ്‌മെന്റ് സെന്ററിന്റെ കുളിർമ പദ്ധതി-വീടുകളിലും കെട്ടിടങ്ങളിലും ചൂട് നിയന്ത്രിക്കുന്നതിനുള്ള  കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ചു കൊണ്ട്  കെട്ടിടങ്ങൾക്കുള്ളിലെ ചൂട് കുറച്ച്  ഫാനുകളുടെയും എയർകണ്ടീഷറുകളുടെയും  ഉപയോഗം കുറയ്ക്കാനുള്ള  കുളിർമ പദ്ധതിയുടെ ബോധ വൽക്കരണ ക്ലാസ്സ്  ഇ.എം.സി.  റിസോഴ്സ് പേഴ് സണും രാജഗിരി ഔട്ട് റീച്ചിലെ  സീനിയർ ഡെവലപ്‌മെന്റ്  ഓഫിസറും ആയ രഞ്ജിത്ത്.കെ.യു നയിച്ചു.  സോളാർ റീഫ്ലക്ഷൻ ഇൻഡക്സ് ഉള്ള  കൂൾ റൂഫ് പെയിന്റ് നെ കുറിച്ചും മറ്റ്   സാങ്കേതിക രീതികളെ കുറിച്ചും  മനു വിശദീകരിച്ചു. സംസ്ഥാനത്ത് കൂൾ റൂഫ് സാങ്കേതിക വിദ്യകളുടെ പ്രചാരം  വർധിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഈ.എം.സി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കുളിർമ്മ.

 വിവിധ റസിഡൻസ് അസോസിയേഷന്റെ  പ്രസിഡന്റ്, സെക്രട്ടറി,ട്രഷറർ, താലൂക്ക് പ്രതിനിധി എന്നിവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.