പറവൂർ താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ജില്ലാ ആശുപത്രിയായി ഉയർത്തുക, ആർഎംഒ ക്വോർട്ടേഴ്സ് അനുവദിക്കുക, ആശുപത്രിയിലെ മലിനജലം കച്ചേരി തോട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബിജെപി പറവൂർ മുനിസിപ്പൽ ഈസ്റ്റ് വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. ബിജെപി എറണാകുളം നോർത്ത് ജില്ല പ്രസിഡന്റ് എം.എ.ബ്രഹ്‌മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സോമൻ ആലപ്പാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്.ജി,അഡ്വ.ജി.പത്മരാജ്, അഡ്വ.കെ.കെ.വിവേകാനന്ദൻ, അജി പോട്ടശ്ശേരി, മുനിസിപാലിറ്റി ഏരിയ പ്രസിഡന്റുമാരായ വി.പി.ബിനിൽകുമാർ, ബിന്ദു പത്മകുമാർ, ഒബിസി മോർച്ച ജില്ല സെക്രട്ടറി അഡ്വ.ജോയ് കളത്തുങ്കൽ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് ബി.ജയപ്രകാശ്, സെക്രട്ടറി ബി.ഹരി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജോൺ പോൾ, വിജയ് കിരൺ, രാജു മാടവന, അജി കല്പടയിൽ, സതി ബാബുരാജ്, ജനറൽ സെക്രട്ടറി ജിതിൻ നന്ദകുമാർ, സെക്രട്ടറി വി.എസ്.ഉണ്ണികൃഷ്ണ പണിക്കർ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലത മധു, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് അരവിന്ദൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രനാഥ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് തോമസ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE