ദേശീയ പൾസ് പോളിയോ ഉദ്ഘാടനം എലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജീകരിച്ച പോളിയോ ബൂത്തിൽ എലൂർ നഗരസഭ ചെയർമാൻ ശ്രീ സുജിൽ നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ഷെരീഫ്, വാർഡ് കൗൺസിലർ ധന്യ എന്നിവർ സന്നിഹിതരായിരുന്നു. എലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സമിത പടിക്കൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, MLSP, ആശ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ 23 ബൂത്തുകളിലായി പോളിയോ വാക്സിൻ വിതരണം ചെയ്തു.വിവിധ വാർഡുകളിലെ ബൂത്തുകളിൽ
വാർഡ് മെമ്പർമാർ പോളിയോ വാക്സിൻ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു .
kerala
SHARE THIS ARTICLE