കോട്ടക്കാവ് പള്ളിയിൽ ദുക്റാന തിരുനാളിന് കൊടികയറി.
പറവൂർ: ക്രിസ്തുശിഷ്യൻ മാർ തോമാശ്ലീഹായാൽ സ്ഥാപിതമായ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ 1953-ാമത് ദുക്റാന തിരുനാളിന് വികാരി ഫാ. ജോസ് പുതിയേടത്ത് കൊടികയറ്റി. വൈകീട്ട് 5 ന് പറവൂർ സെൻ്റ് ജർമ്മയിൻസ് പള്ളിയിൽ നിന്നും ആരംഭിച്ച പതാക പ്രയാണത്തിൽ വികാരി ഫാ. ജെറി ഞാളിയത്ത് പതാക ആശീവദിച്ച് പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടക്കാവ് പള്ളിയിൽ എത്തിയപ്പോൾ ഫാ. ജോസ് പുതിയേടത്ത് പതാക ഏറ്റുവാങ്ങി കൊടികയറ്റം നടത്തി.തുടർന്ന് ആഘോഷമായ ദിവ്യബലി ,വചന പ്രഘോഷണം ,നൊവേന എന്നിവയും നടന്നു. 3-ാം തിയതിയാണ് പ്രധാന തിരുനാൾ സമൂഹ മാമ്മൂദീസ, മമ്മൂദീസ നവീകരണം പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയും നടക്കും. സഹവികാരി ഫാ.സുജിത്ത് കൂവേലി, തിരുനാൾ ജനറൽ കൺവീനർ ബിനു ജോസഫ് കോലഞ്ചേരി, കൈക്കാരന്മാരായ ബിനോയ് ആൻ്റു സ്രാമ്പിക്കൽ, ജിസ്മോൻ അഗസ്റ്റിൻ മേച്ചേരി, വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.
kerala
SHARE THIS ARTICLE