വി.എം. ധർമ്മരത്നം മാസ്റ്റർ സ്മാരക അവാർഡ് വിതരണം നടത്തി:
പള്ളിപ്പുറം ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
ബാങ്ക് പ്രസിഡൻ്റ് അഡ്വ: കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് വൈപ്പിൻ MLA ശ്രീ. കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. സുബോധ ഷാജി, കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ: പി.ബി. സജീവൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. രാധിക സതീഷ്, എന്നിവർ പ്രസംഗിച്ചു..
ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ: എ.എസ്. രതീഷ്, സ്വാഗതവും, ബാങ്ക് സെക്രട്ടറി ശ്രീ കെ. പി. അനീഷ് നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE