All Categories

Uploaded at 3 days ago | Date: 27/06/2025 22:26:25

തിരുഹൃദയതിരുന്നാളിന് കൊടിയേറി പറവൂർ വിശുദ്ധ ഡോൺ ബോസ്കോ ദേവാലയത്തിലെ തിരുഹൃദയ തിരുന്നാളിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡോ ആൻ്റെണി വാലുങ്കൽ കൊടി ഉയർത്തി. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ വചനപ്രഘോഷണം നടത്തി. ഇടവക വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ , ഫാ. ബിയോൺ കോണത്ത്, ഫാ. ബെർനാഡ് ഒ.സി ഡി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ദിവ്യബലിയെ തുടർന്ന് തിരുഹൃദയ നൊവേന , ആരാധന അർപ്പിക്കപ്പെട്ടു  വൈകുന്നേരം 5 നും 6.30 നും ദിവ്യബലി നൊവേന ആരാധന അർപ്പിക്കപ്പെട്ടു.  ശനിയാഴ്ച്ച വൈകുന്നേരം 5.30 ന് ദിവ്യബലി നൊവേന ആരാധന ഉണ്ടാകും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും . കോട്ടക്കാവ് പള്ളി അസ്സി വികാരി ഫാ.സുജിത്ത് കൂവേലി വചനപ്രഘോഷണം നിർവ്വഹിക്കും. തിരുഹൃദയ   ഊട്ട് തിരുന്നാൾ ദിനമായ 29 ന് ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലിയിൽ ഫാ. ക്ലോഡിൻ ബിവേര കാർമ്മികത്വം വഹിക്കും തുടർന്ന് 9ന് പ്രസുദേന്തി വാഴ്ച്ച പ്രദിക്ഷണം. 10 ന് ഊട്ട് സദ്യ ആശിർവാദം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവ്വഹിക്കും. 10.30 ന് പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും ദിവ്യബലിയെ തുടർന്ന് നൊവേന ആരാധന, തുടർന്ന് തിരുന്നാൾ ജീവ കാരുണ്യ ഫണ്ട് വിതരണവും. ക്രിസ്റ്റഫർ ജോയി, തോമസ് ആക്കപ്പിള്ളി വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും ബിഷപ്പ് നിർവ്വഹിക്കും. ഉച്ചതിരിഞ്ഞ് 1.30 നും 3 മണിക്കും വൈകുന്നേരം 5 നും 6.30 നും ദിവ്യബലി നൊവേന ആരാധന ഉണ്ടാകും. ഫാ. മിഥുൻ ജോൺ മെൻ്റസ്, ഫാ. ജാക്സൺ വലിയ പറമ്പിൽ , ഫാ. ജോയി കല്ലറക്കൽ എന്നിവർ വിവിധ ദിവ്യബലികളിൽ കാർമ്മികത്വം വഹിക്കും. ഇത്തവണ പതിവു പോലെ25000 പേർക്കാണ് ഊട്ട് സദ്യ ഒരുക്കുന്നത്. വൈകുന്നേരം 7 മണി വരെ നേർച്ച വിതരണം ഉണ്ടായിരിക്കും. ജൂലൈ 4 വെള്ളിയാഴ്ചയാണ് എട്ടാമിടം.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.