All Categories

Uploaded at 2 days ago | Date: 31/12/2025 15:36:43

മിനിക്കഥ - 
ഒറ്റയ്ക്ക് - 
✍️ഉണ്ണി വാരിയത്ത്  

     അയാളെ എപ്പോഴും ഒറ്റയ്ക്കേ കാണാറുള്ളു.  സായാഹ്നനടത്തവും അയാൾ ഒറ്റയ്ക്കാണ്. 
     ആരോ ചോദിച്ചപ്പോൾ അയാൾ തുറന്നു പറഞ്ഞു: 
     " കൂട്ടംചേർന്നു നടന്ന് എന്നെങ്കിലും ഒറ്റപ്പെടുമ്പോൾ തളർന്നുപോകാതിരിക്കാൻ ഒറ്റയ്ക്കു നടന്നു ശീലിക്കുന്നതാണ് നല്ലത് " 
     അത് ശരിയാണെന്ന് ചോദ്യകർത്താവിന് തോന്നി. കൂട്ടായ്മകളിൽപ്പോലും മായം കലർന്നിരിക്കുന്ന കാലമാണല്ലോ ഇത്!

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.