മിനിക്കഥ -
കാത്തിരുന്നു കാണേണ്ടത് -
✍️ഉണ്ണി വാരിയത്ത്
പറഞ്ഞിട്ട് അവൾക്കും, കേട്ടിട്ട് അവനും, മതിയാകാത്ത അഥവാ കൊതി തീരാത്ത നാളുകളായിരുന്നു പ്രണയത്തിന്റെ നാളുകൾ.
ഇപ്പോൾ, പറയാനോ കേൾക്കാനോ ഇരുകൂട്ടർക്കും താല്പര്യം തോന്നാത്ത നാളുകളായി മാറിയത് എങ്ങനെയാവോ?
ബന്ധം തിരിച്ചുപിടിക്കാൻ ഒരു തിരിച്ചറിവ് അവർക്കു സഹായകമായേക്കും. അവരിൽ ഒരാൾക്കെങ്കിലും അതുണ്ടായേ മതിയാകൂ.
എന്തായാലും, കാത്തിരുന്നു കാണാം എന്നു കരുതാനേ ഇപ്പോൾ നിവൃത്തിയുള്ളു.
story
SHARE THIS ARTICLE