മിനിക്കഥ - അങ്ങനെയും ചിലർ -
✍️ഉണ്ണി വാരിയത്ത്
പൊതുജനം കഴുതയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുള്ളതാണല്ലോ. പക്ഷേ, കഴുതയല്ല കുറുക്കനാണെന്ന് അയാൾ പറയും.
വിശദീകരണവും അയാൾ നൽകും --
സൂത്രശാലികളായ അവർ സ്വന്തം കാര്യസിദ്ധിക്ക് എന്തു കളിയും കളിക്കും. കാര്യം വിട്ടു കളിക്കുകയുമില്ല.
പൊതുജനത്തിൽ ഉൾപ്പെടുമെങ്കിലും, അയാൾ കുറുക്കനുമല്ല കഴുതയുമല്ല. അങ്ങനെയുമുണ്ടല്ലോ ചിലർ!
story
SHARE THIS ARTICLE