മിനിക്കഥ -
ജയിച്ചു നിൽക്കുന്നവൻ -
✍️ഉണ്ണി വാരിയത്ത്
അവന്റെ വാക്ക് ശരിയല്ലെന്ന് ചിലർ.
നോക്കും ശരിയല്ലെന്ന് മറ്റു ചിലർ.
പോക്ക് പിന്നെങ്ങനെ ശരിയാകും എന്ന് വേറെ ചിലർ.
പലരും അവ്വിധം പറയുന്നതുകൊണ്ട് അതെല്ലാം ശരിയായിരിക്കാം എന്ന തോന്നലുണ്ടായി അവന്. അതുകൊണ്ട് അവൻ അവയോട് എതിരിട്ടു. ജയിക്കുകയും ചെയ്തു.
ആ മഹായുദ്ധത്തിൽ ജയിച്ചു നിൽക്കുന്ന അവനെ ഇനി കാലത്തിനുപോലും തോൽപ്പിക്കാനാവുമെന്നു തോന്നുന്നില്ല.
story
SHARE THIS ARTICLE