മിനിക്കഥ -
അഗ്നിസ്ഫുലിംഗങ്ങൾ -
✍️ ഉണ്ണി വാരിയത്ത്
അവന് അനേകം സ്വപ്നങ്ങളുണ്ടായിരുന്നു. ആകാശം മുട്ടുന്ന സ്വപ്നങ്ങൾ, അഥവാ ബഹുനിലസ്വപ്നങ്ങൾ!
പക്ഷേ, എത്ര ശ്രമിച്ചിട്ടും എന്തുകൊണ്ടോ ഒന്നും സാക്ഷാത്കരിക്കപ്പെട്ടില്ല.
എങ്കിലും, അവൻ സ്വപ്നങ്ങളുടെ ഉയരം കുറച്ചില്ല. എങ്ങനെയും അവന് ലക്ഷ്യത്തിലെത്തിയേ മതിയാകൂ. അതിനുവേണ്ടി ഉള്ളിന്റെയുള്ളിൽ ആവേശത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അണയാതെ അവൻ ഊതിക്കത്തിച്ചുകൊണ്ടേയിരുന്നു.
story
SHARE THIS ARTICLE