മിനിക്കഥ -
ഈറൻ -
✍️ഉണ്ണി വാരിയത്ത്
ഒരു ഈറൻസന്ധ്യയിലാണ് അവൻ അവളെ ആദ്യമായി കണ്ടത്. തുടർക്കാഴ്ചയും, പരിചയപ്പെടലും, പ്രണയത്തിലേക്ക് നയിച്ചു.
ഒടുവിൽ, മറ്റൊരു ഈറൻസന്ധ്യയിലാണ് അവൾ മറ്റൊരുവനുമായി കാറിൽ കടന്നുപോകുന്നത് അവൻ കണ്ടത്. തന്റെ ജീവിതത്തിൽനിന്നുള്ള അകന്നുപോക്കാണ് അതെന്ന് അവനു മനസ്സിലായി.
പിന്നീട്, അവന്റെ എല്ലാ സന്ധ്യകളും പകലുകളും രാവുകളും ഈറനണിഞ്ഞിരിക്കു ന്നതായി അവന് തോന്നി. ഈറൻമിഴിക ളിലൂടെയുള്ള ദൃശ്യം!
story
SHARE THIS ARTICLE