--------------------------
മിനിക്കഥ -
ഇങ്ങനെയുമുണ്ടോ? -
ഉണ്ണി വാരിയത്ത്
----------------------------
അയാൾ തികഞ്ഞ മദ്യപാനിയാണ്. നാട്ടുകാർക്കെല്ലാം അതറിയാം. അയാളുടെ ഭാര്യ അതെങ്ങനെ സഹിക്കുന്നു എന്ന് അവർ ചിന്തിക്കാറുണ്ട്.
അയാൾക്ക് മക്കളി ല്ലാത്തത് നന്നായി. ഉണ്ടെങ്കിൽ, അവരുടെ ഭാവിയും തകർന്നേനെ!
അയാൾ മദ്യപിക്കുന്നത് ഭാര്യയ്ക്കും ഇഷ്ടമല്ലെങ്കിലും പരാതിയില്ലത്രെ! മദ്യപിച്ചാൽ അവളോട് അയാൾക്ക് ഇഷ്ടക്കൂ ടുതലുണ്ടു പോലും! അവൾ ചോദിക്കുന്ന തെന്തും അയാൾ വാങ്ങിക്കൊ ടുക്കുമെന്ന്!
ഇങ്ങനെയുമുണ്ടോ ഭാര്യമാർ?!
=====
story
SHARE THIS ARTICLE