ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനം ആചരിച്ചു .വാർഡ് മെമ്പറും രക്ഷാധികാരിയുമായ എം എസ് അഭിലാഷ് അധ്യക്ഷനായി ..ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. .80 കഴിഞ്ഞ വയോധികരെയും ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. ഫോർട്ട് കൊച്ചി കൺസിലേഷൻ ഓഫീസർ ആഷ ഷാബു വയോജന സംരക്ഷണ നിയമം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തി . ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എ.താജുദ്ദീൻ, പ്രത്യാശ വയോജന ക്ലബ്ബ് പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി ഒ.കെ.ബാബു, വൈസ് പ്രസിഡന്റ് രതി കാർത്തികേയൻ എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE