ലഹരി വിരുദ്ധ ദിനം ആചരിച്ചു.
നന്ത്യാട്ടുകുന്നം ആദർശ വിദ്യാ ഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 'ലഹരിയോട് വിട ' 'നമ്മുടെ ജീവിതമാണ് നമ്മുടെ ലഹരി ' എന്നീ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരവും വിദ്യാർത്ഥികൾക്കായി നടത്തിയിരുന്നു.
തുടർന്ന് പറവൂർ എക്സൈസിലെ ഉദ്യോഗസ്ഥനായ പി കെ ശ്രീകുമാറിന്റെ സാന്നിധ്യത്തിൽ സീനിയർ വിദ്യാർത്ഥിയായ അശ്വിൻ വി നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും പ്രതിജ്ഞ ഏറ്റുചൊല്ലി.
kerala
SHARE THIS ARTICLE