All Categories

Uploaded at 5 days ago | Date: 26/06/2025 10:49:57

കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ
സ്കൂൾ കാമ്പയിൻ ഉദ്ഘാടനം
..................................................
          KCBC യുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. മാളപള്ളിപ്പുറം സെൻ്റ്.ആൻറണീസ് സ്കൂളിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടർ റവ.ഫാ.ബിജു തേങ്ങാപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഡെയ്സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ റവ.ഫാ.സിബിൻ കല്ലറക്കൽ, സ്കൂൾ മാനേജർ റവ.ഫാ.പോൾ തോമസ് കളത്തിൽ, OSAപ്രസിഡൻ്റ് ശ്രീ. ബൈജു പാറേക്കാടൻ, PTAപ്രതിനിധി ശ്രീമതി.പ്രസീജ ഷൈജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ ലഹരിക്കെതിരെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. KCBC ലഹരി വിരുദ്ധ സമിതി മധ്യമേഖല സെക്രട്ടറി ശ്രീ. സിജോ ഇഞ്ചോടിക്കാരൻ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി. ലഹരി വിരുദ്ധ സമിതി പ്രസിഡൻറ് ശ്രീ.സേവ്യർ പടിയിൽ നന്ദിയർപ്പിച്ചു. രൂപതയിലെ എല്ലാ സ്കൂളുകളിലും  ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി രാസലഹരിക്കെതിരെ പ്രവർത്തിക്കുവാൻ കുട്ടികൾ സന്നദ്ധരാണ് എന്ന പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ രൂപതയിലെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.