പറവൂർ
ബ്രിജിത്ത് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ ഡി ബ്രിജിത്തിന്റെ ഒന്നാം ചരമവാർഷിക ദിനാചരണവും എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടന്നു. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷയായി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ മുത്തലിഫ്, മിൽമ ചെയർമാൻ വത്സലൻപിള്ള , എം ടി ജയൻ, മുൻസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു , മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജെ ഷൈൻ, ബ്ലോക്ക് പ്രസിഡണ്ട് എം എസ് റെജി, മണ്ഡലം പ്രസിഡണ്ട് ഡെന്നി തോമസ് ,വാർഡ് കൗൺസിലർമാരായ സജിത സി എസ് , ഗീതാ ബാബു, ബ്രിജിത്ത് മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോക്ടർ അശോക് കരിപ്പായി, ഡോക്ടർ നിതീഷ് എസ്എൻഡിപി ശാഖാ പ്രസിഡണ്ട് ഇ.പി ശശിധരൻ , ട്രസ്റ്റ് ഭാരവാഹി റിബിൻ കെ എ , സെക്രട്ടറി ലൈജു ജോസഫ് എന്നിവർ സംസാരിച്ചു .
kerala
SHARE THIS ARTICLE