Uploaded at 6 hours ago | Date: 13/09/2025 16:18:08
പറവൂർ:
പറവൂർ ടൗൺ സെൻട്രൽ റസിഡൻസ് അസോസിയേഷൻ കുടുംബ സമ്മേളനവും ഓണാഘോഷവും നടത്തി. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എം. കെ . ആഷിക് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ പ്രതിപക്ഷനേതാവ് ടി. വി. നിധിൻ ഉദ്ഘാടനം ചെയ്തു. പാട്രാക് പ്രസിഡന്റ് എസ്. രാജൻ ഓണസന്ദേശം നൽകി . മുൻസിപ്പൽ കൗൺസിലർ ഡി. രാജ്കുമാർ ഖജാൻജി പി. ബാലഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
kerala
SHARE THIS ARTICLE