ജീവ ദാനം ജീവിത ദാനം : ഏടുകളിലൂടെ ഒരെത്തി നോട്ടം
ലോക അവയവദാന ദിനം 1954-ൽ അമേരിക്കയിൽ നടന്ന ആദ്യത്തെ സമീപനം ഓര്‍ക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനമായ ആഗോള ചടങ്ങുകളിൽ ഒന്നാണ്. അവയവ ദാനത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്താൻ, ആളുകൾ മുന്നോട്ട് വരണമെന്ന് പ്രചോദിപ്പിക്കാൻ ഈ ദിനം ആഘോഷിക്കുന്നു.
ആഗസ്ത് 13-ന് ഓരോ വർഷവും, ഇത് അവയവ ദാനനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ശ്രമത്തിനും ആളുകളെ അവയവ ദാനദാതാക്കൾ ആയി രജിസ്റ്റർ ചെയ്യാൻ പ്രചോദനം നൽകുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു.
അവയവം ദാനം ചെയ്ത ആദ്യ വ്യക്തി റൊണാൾഡ് ലീ ഹെറിക്ക് ആയിരുന്നു. 1954-ൽ അദ്ദേഹം തന്റെ ഇരട്ട സഹോദരന് വൃക്ക ദാനം ചെയ്തു, ഡോ. ജോസഫ് മുറെ വിജയകരമായി അവയവം മാറ്റിവയ്ക്കൽ ശസ്ത്ക്രിയ നടത്തി.
അവയവമാറ്റ ശസ്ത്രക്രിയയിലെ ഈ മുന്നേറ്റങ്ങൾക്ക് ഡോ. ജോസഫ് മുറെയ്ക്കു ശരീരശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും നോബൽ സമ്മാനം ലഭിച്ചു.
ഡോക്ടർ ക്രിസ്റ്റിയന്‍ ബാർണാഡിന്റെ ജന്മദിനത്തെ സ്മരിച്ച് സ്പാനിഷ് നാഷണൽ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ ആരംഭിച്ചതിന്റെ ഭാഗമായി ഇത് ആദ്യമായി ആചരിക്കപ്പെട്ടത്. അതേ ദിനം മുതൽ, ഓഗസ്റ്റ് 13-ന് ലോക അവയവ ദാന ദിനമായി അംഗീകരിക്കപ്പെട്ടു
2025-ൽ, ദിനത്തിന്റെ പ്രമേയം അവയവദാന പ്രവർത്തനത്തിൽ പ്രചോദനം നൽകുന്നു. ഇത് അവയവ ദാനം സമൂഹത്തിൽ പ്രാവീണ്യമുള്ള ആളുകളുടെ പ്രധാന പങ്ക് പൊതുവായി നല്കുന്നു.
ഈ വിഷയം, ആരോഗ്യ സംരക്ഷണപ്രവര്‍ത്തകര്‍ , ജനങ്ങൾ, സംഘടനകള്‍ എന്നിവരുടെ പരസ്പര ഉത്തരവാദിത്വത്തെ കുറിച്ചുള്ള പ്രധാന്യം നൽകുന്നതിണ്ടെ പ്രാമുഖ്യം ചൂണ്ടിക്കാണിക്കുന്നു. ഇത് കൂട്ടായ്മയുടെയും സേവനത്തിന്റെയും ഒരു പ്രവർത്തനമാണെന്ന് ശക്തമായ ഉറപ്പ് നൽകുന്നു.
ഈ ദിവസം മറ്റൊരു വ്യക്തിയുടെ ജീവന് സഹായിക്കാൻ അവരുടെ സ്വയം സേവന സമര്‍പ്പനാം നടത്തിയ അവയവ ദാനദാതാക്കളെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുന്നു.
ഈ ദിവസത്തെ ആഘോഷിക്കാനുള്ള പ്രധാന കാരണം കൂടുതൽ ആളുകൾ ഇത്തരം മഹത്തായ ദനത്തിനായി മുന്നോട്ട് വരുന്നതിനും പ്രത്യക്ഷ ദാതാവിന്റെ ജീവിതത്തിൽ അതിന്റെ സ്വാധീനം മനസ്സിലാക്കിയെടുക്കുന്നതിനും ഉദ്ദേശിച്ചാണ്.
അവയവ ദാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത തെറ്റിദ്ധാരണകളും ധാരണകളും പരിഹരിക്കാനുള്ള ലക്ഷ്യവും ഈ ദിനത്തില്‍ ഉദ്ദേശിക്കുന്നു.
2023-ൽ, ഇന്ത്യയില്‍ഏകദേശം 3.30 ലക്ഷം പൗരന്മാർ അവരുടെ പേര് അവയവ ദാനത്തിനായി ആയി രജിസ്റ്റർ ചെയ്‌തു. 2024-ൽ അവയവ മാറ്റിവെയ്ക്കല്‍ കാര്യത്തിൽ ഇന്ത്യ ലോക രാജ്യങ്ങളിൽ മൂന്നാമത്തെ സ്ഥാനമാണ്.
കലാലയങ്ങളിലും സാമൂഹിക ഇടങ്ങളിലും നവ മാധ്യമങ്ങളിലും നാമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അവയവ ദാനത്തെ കുറിച്ച് സംസാരിക്കുക, അവയവ ദാനം സംബന്ധിച്ച നിയമാനുസൃത വിവരങ്ങള്‍ കുടുംബങ്ങൾക്കും വ്യക്തികള്‍ക്കും കൈമാറുക, അവയവ ദാനം പ്രചരിപ്പിക്കുന്ന സംഘടനകൾക്കായി സമയം കണ്ടെത്തുക പ്രചാരണങ്ങളില്‍ പങ്കാളികളായിരിക്കുക, അല്ലെങ്കിൽ ഇവയൊക്കെ സംഘടിപ്പിക്കുകയോ ചെയ്തുകൊണ്ട് സന്ദേശവിതരണം നടത്തുക എന്നിവയൊക്കെ ഈ ദിനത്തില്‍ സമൂഹത്തിനായി നമുക്ക് ചെയ്യാം.
കാലങ്ങളായി ഇന്ത്യയിലെ അവയവ ദാനത്തിന് സർക്കാർ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ ആരോഗ്യസംവിധാനങ്ങൾ എന്നിവരുടെ സ്ഥിരമായ ശ്രമങ്ങൾ നടക്കുന്നു. എനിയും ഈ പാതയില്‍ നാം മുന്നോട്ട് പോകനുണ്ട്. എന്നാല്‍ ഈ ആവശ്യത്തിനു അവയവ ദാന ലഭ്യതയുമായുള്ള ഇടവേള ഏറെപ്രധാന്യമുണ്ട്. ദാന പ്രക്രിയകൾക്കുള്ള ഇടവേള ചുരുക്കാൻ വേണ്ടി പ്രവർത്തിക്കുന്നതില്‍ ജന പങ്കാളിത്തം മര്‍മപ്രധാനമാണ്. അതിനായി നമുക്കേവര്‍ക്കും കൈകോര്‍ത്ത് ഒരുമിച്ച് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാം.
ഡോ ആശിഷ് രാജശേഖരന്‍
വിദ്യാർത്ഥി കാര്യ ഡീന്‍
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല, തൃശ്ശൂര്‍
kerala
SHARE THIS ARTICLE