*സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരം
2019 ബാച്ച് ബിരുദദാന ചടങ്ങ്*
*തിരുവനന്തപുരം:*
സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരം 2019 ബി.ഡി.എസ് ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. മുഖ്യാതിഥിയായ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി. അനുകുമാരി,ഐ എ എസ് ചടങ്ങ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ആർ രവിചന്ദ്രൻ അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ അഭിസംബോധന ചെയ്തു സംസാരിച്ചു. വകുപ്പ് മേധാവികളായ ഡോ. കോശി ഫിലിപ്പ്, ഡോ. എസ് കെ പദ്മകുമാർ, സ്റ്റാഫ് അഡ്വൈസർ ഡോ. സന്തോഷ് പ്രശാന്ത്, ഹൗസ് സർജൻസ് ഡോ ആദിത്യൻ ജെ പി, ഡോ അഷ്‌മ അഷ്‌റഫ് അലി കുഞ്ഞുലക്ഷ്മി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. കുഞ്ഞുലക്ഷ്മി അജയ് സ്വാഗതം പറഞ്ഞ ഡോ. മനുരാജ് എ കൃതജ്ഞത രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE