പറവൂർ എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ നന്ത്യാട്ടുകുന്നം എസ്. എൻ. വി.സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ഭാഗമായി ദൈവദശകം നൃത്തശിൽപ്പം അരങ്ങേറി. എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം തെളിച്ചു. കലാമണ്ഡലം ഡോ. ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ വനിതാസംഘത്തിലെ ആയിരത്തിലേറെ കലാകാരികൾ നൃത്തശിൽപ്പത്തിൽ അണി നിരന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യാതിഥിയായി . യൂണിയൻ ഭാരവാഹികളായ സി. എൻ. രാധാകൃഷ്ണൻ , ഷൈജു മനക്കപ്പടി, പി.എസ് . ജയരാജ്, എം. പി. ബിനു തുടങ്ങിയവർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE