എടവനക്കാട്
ഒന്നാം നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ട എടവനക്കാട് സർവീസ് സഹകരണ ബാങ്കിന്റെ പതിനഞ്ചാമത്
സെക്രട്ടറിയായി ബിനു കാവുങ്കൽ ചാർജെടുത്തു.
1992ലാണ് ബാങ്ക് സർവീസിൽ പ്രവേശിച്ചത്. വിവിധ തസ്തികകളിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം പരിചയസമ്പത്ത് ഉണ്ട്.
ട്രേഡ് യൂണിയൻ രംഗത്തും ഏതാണ്ട് ഇത്രയും വർഷത്തെ പ്രവർത്തന പരിചയമുണ്ട്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡൻറ് കൂടിയാണ് ബിനു കാവുങ്കൽ. നാലുവർഷത്തോളം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഈയടുത്താണ് സംസ്ഥാന പ്രസിഡണ്ട് ആയത്. ബാങ്കിലേയും സംഘടനയിലേയും ദീർഘകാലത്തെ പ്രവർത്തനപരിചയം സെക്രട്ടറി എന്ന നിലയിൽ ബാങ്കിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
kerala
SHARE THIS ARTICLE