All Categories

Uploaded at 1 week ago | Date: 21/06/2025 19:11:14

*അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു*

 തൃപ്പൂണിത്തുറ :  ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ [ എ എം എ ഐ ]  എറണാകുളം ജില്ലാ കമ്മിറ്റിയുടെയും  തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിയുടെയും  നേതൃത്വത്തിൽ ഗവൺമെന്റ് സംസ്കൃത കോളേജ് എൻ എസ് എസ്  യൂണിറ്റിൻ്റെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു.എ എം എ ഐ ജില്ലാ പ്രസിഡന്റ് ഡോ: മനു ആർ മംഗലത്ത്  അധ്യക്ഷത  വഹിച്ചു.ഡോ: നവീൻ, ഡോ:അഫ്‌സീലാബി എം എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നല്കി.പ്രിൻസിപ്പൽ ഇൻ ചാർജ് അജികുമാർ, പി വി , ഡോ: വീണ വിജയൻ , ഡോ : പാർവതി എസ് , ശാരിക ശശി എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.