All Categories

Uploaded at 3 days ago | Date: 10/10/2025 12:18:40

*അന്താരാഷ്ട്ര വയോജന ദിനാചാര ണം ഒക്ടോബർ 11ന്*

കളമശ്ശേരി  രാജഗിരി ഔട്ട്‌ റീച്ചിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും  നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം 2025 ഒക്ടോബർ 11-ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക.

**പ്രായമായവർ പ്രാദേശികവും ആഗോളവുമായ പ്രവർത്തനങ്ങളെ നയിക്കുന്നു: നമ്മുടെ അഭിലാഷങ്ങൾ* *നമ്മുടെ ക്ഷേമം, നമ്മുടെ അവകാശങ്ങൾ*' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. സമൂഹത്തിന് പ്രായമായവർ നൽകുന്ന സജീവമായ സംഭാവനകളെയും അവരുടെ അവകാശങ്ങളെയും ഊന്നിപ്പറയുന്ന ചർച്ചകളും പരിപാടികളും സമ്മേളനത്തിൽ നടക്കും.​സൂദ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് ,റോട്ടറി ക്ലബ് ഓഫ്  കളമശ്ശേരി എന്നീ  സ്ഥാപനങ്ങളുടെയും സഹകരണത്തോടെ  400-ൽ അധികം വയോജനങ്ങൾ പങ്കെടുക്കുന്ന 
​വയോജന ദിനാചരണ സമ്മേളനം ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീ. ജോൺ ജോഷി കെ.ജെ. ഉദ്ഘാടനം ചെയ്യും.
*സജി വി മാത്യു* (സൈറ്റ് ഹെഡ്, സൂദ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), *സുരേഷ് കുമാർ എ.എസ്.* (എ.ജി.എം എച്ച്.ആർ,) കർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്)  എന്നിവർ  വയോജന ദിന സന്ദേശം നൽകും  സിനിമാതാരം *മജീദ് എടവനക്കാട്,* ഗായകനും റിട്ടയേഡ് ഡി.എം.ഒ.യും ആയ *ഡോ. അബ്ദുൾ ഗഫൂർ* എന്നിവർ മുഖ്യാതിഥി കൾ ആയിരിക്കും

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് അഡ്മിനിസ്ട്രേറ്റർ *ഫാ.റിന്റിൽ മാത്യു* *സി.എം.ഐ*
അധ്യക്ഷത വഹിക്കും.

റോട്ടറി ക്ലബ് പകൽവീട് കോ-ഓർഡിനേറ്റർ  *നാരായണ മേനോൻ*, രാജഗിരി ഔട്ട്റീച്ചിന്റെ പ്രോജക്ട് ഡയറക്ടർ *മീന കുരുവിള* പകൽവീട് കോ-ഓർഡിനേറ്റർമാരായ രഞ്ജിത്ത്, ലിജി വി.ഇ. എന്നിവർ സംസാരിക്കും.

കളമശ്ശേരി, പള്ളിക്കര, കോരാംമ്പാടം ,കണ്ടനാട് ,കോതാട് , കടമക്കുടി 
പിഴല, മൂലമ്പിള്ളി, ചേന്നൂർ,കരിക്കാട്ടു തുരുത്ത്,പേരിങ്ങാല, മോറക്കാല എന്നിവിടങ്ങളിലെ പകൽ വീടുകളിൽ നിന്നുള്ള  400 അംഗങ്ങൾ  വിവിധ കലാപരിപാടികളിലും  സ്നേഹ വിരുന്നിലും പങ്കെടുക്കും

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.