ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. എ ജോഷി അധ്യക്ഷനായി. ജില്ലാ വെൽഫെയർ ബോർഡ് കൺവീനർ ശ്രീജിത്ത് ശിവറാം വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് എ.എ.രജീഷ്, ട്രഷറർ എൽഡോ ജോസഫ്, ജില്ലാ സാന്ത്വനം കോഡിനേറ്റർ സജീർ ചെങ്ങമനാട്, മേഖല സെക്രട്ടറി എ.ബി. ജ്യോതി, ട്രഷറർ എം.കെ. ഉണ്ണി, ജില്ലാ ഇൻഷ്യുറൻസ് കോഡിനേറ്റർ ആർ. സുനിൽകുമാർ, ജില്ലാ വനിതാവിംഗ് കോഡിനേറ്റർ വിജി വിനേഷ് , മേഖല പി.ആർ.ഒ രജിത്ത് ടി.ആർ, അമൽ കെ.എസ്, ജൂഡോ പി.എസ്, സുധീഷ് എം.ബി, ദേവദാസ് വി വി എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE