Uploaded at 1 week ago | Date: 26/07/2025 13:36:09
കാർഗിൽ ദിനം ആചരിച്ചു
എസ്. എൻ. വി. സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കരസേനയിൽ സുബേദാർ മേജർ ആയി സേവനമനുഷ്ഠിച്ച സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗവും പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ ഡി ബാബുവിനെ പൊന്നാട അണിച്ച് കൊണ്ട് സ്കൂൾ മാനേജർ സി എൻ രാധാകൃഷ്ണൻ ആദരിച്ചു. പി ടി എ പ്രസിഡൻറ് കെ ബി സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൗട്ട് മാസ്റ്റർ കെ പി സജിമോൻ സ്വാഗതവും ട്രൂപ്പ് ലീഡർ അർപ്പിത് വി പ്രഭു കൃതജ്ഞതയും രേഖപ്പെടുത്തി അസിസ്റ്റൻറ് മാനേജർ പി എസ് ജയരാജ് മുഖ്യ പ്രഭാഷണം നടത്തി .പ്രധാന അധ്യാപകൻ സി കെ ബിജു പ്രിൻസിപ്പാൾ പ്രീതി എം എസ് ഗൈഡ് ക്യാപ്റ്റൻ ആർ ശ്രീകല തുടങ്ങിയവർ സംസാരിച്ചു
kerala
SHARE THIS ARTICLE