All Categories

Uploaded at 1 day ago | Date: 03/08/2025 12:31:59

പറവൂർ:
മലയാളി കന്യാസ്ത്രീമാരായ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും, മതപരിവർത്തനവുമാരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും, അന്യായമായ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പറവൂർ കോട്ടക്കാവ് സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്ന പ്രതിഷേധാഗ്നി ഫൊറോന വികാരി ഫാ. ഡോ. ജെയിംസ് പേരെപ്പാടൻ ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ ബിനോയ് ആൻ്റു സ്രാമ്പിക്കൽ, ജീസ്മോൻ മേച്ചേരി, കുടുംബകൂട്ടായ്മ വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ, ജന. സെക്രട്ടറി ബൈജു കാരയിൽ, സെക്രട്ടറി ലൈജി ബിജു, ട്രഷറർ റോയ്മോൻ ആലപ്പാട്ട്, പറവൂർ സിഎംസി കോൺവെൻ്റ് മദർ സുപ്പീരിയർ സി. ജോസ്മി മരിയ, ഇൻഫൻ്റ് ജീസസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി. സ്മിത ജോസ്, സി. നിമ്മി മരിയ, സി. റിൻസ് മാത്യു, സി. റെജി മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.