ഞാറക്കൽ:
ജോയ് നായരമ്പലം - അനുസ്മരണവും കവിയരങ്ങും നടത്തി._ ഞാറക്കൽ - ഗാന്ധി വിചാരധാരയുടെ നേതൃത്വത്തിൽ സാഹിത്യകാരനും പ്രഭാഷകനും, അദ്ധ്യാപകനുമായിരുന്ന ജോയ് നായരമ്പലം അനുസ്മരണവും കവിയരങ്ങും നടത്തി. ഞാറക്കൽ ഗാന്ധി പഠന കേന്ദ്രത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി വിചാരധാര പ്രസിഡണ്ട് മാത്യൂസ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു - സ്നേഹ ചന്ദ്രൻ ഏഴിക്കര കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.ജയനാരായണൻ തൃക്കാക്കര ,കെ.വി.സാംസൺ, സരസൻ എടവനക്കാട് നോർബർട്ട് അടിമുറി, ഭാസുര സുമൻ, സരള എളങ്കുന്നപ്പുഴ, സായി ഗൗരി.ബി, ക്ലീറ്റസ് പെരുമ്പിള്ളി, സ്റ്റീഫൻ റൊഡ്രിഗസ് എന്നിവർ കവിതകളവതരിപ്പിച്ചു.അദ്ധ്യാപിക മരിയ ഗൊരേറ്റി കവിതാസ്വാദന പ്രഭാഷണം നടത്തി. പി.കെ. ബാഹുലേയൻ, വിജയൻപാണ്ടിക്കുടി എന്നിവർ സംസാരിച്ചു. ക്ലീറ്റസ് പെരുമ്പിള്ളി സ്വാഗതവും രാഘവൻ അയ്യമ്പിള്ളി നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE