All Categories

Uploaded at 2 years ago | Date: 23/06/2021 13:36:15

 

"സുമിത്ര ടീച്ചറെ" പിൻവിളി വിളിച്ചുകൊണ്ട് അരുന്ധതി ടീച്ചർ മുന്നിലേക്ക് ഓടി വന്നു. 

" സുമിത ടീച്ചർ ആരാച്ചാര് വായിച്ചു കഴിഞ്ഞോ

എങ്ങനെയുണ്ട് ഒരുപാട് പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് അല്ലേ മോശമാവില്ല എന്നറിയാം എന്നാലും സുമിത്ര ടീച്ചരുടെ അഭിപ്രായം കേട്ടിട്ട് വേണം വായന തുടങ്ങാൻ. "

അതി ഗംഭീരം എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്താൻ തോന്നിയില്ല സുമിത്രക്ക്.

"അരുന്ധതി.. മരണത്തിന്റെ സുന്ദരമായ ഒരു മുഖം ആണ് ഞാൻ കെ.ആർ. മീരയുടെ ആരാച്ചാരിൽ  കണ്ടത്. മരണം ഒരിക്കലും രംഗബോധമില്ലാത്ത ഒരു കോമാളി അല്ല ആര് അവനെ പ്രണയിക്കുന്നുവോ അവരെ കണ്ടില്ലെന്നു നടിച്ചു ജീവിതത്തെ പ്രണയിക്കുന്നവരെ കഴുത്തുഞെരിച്ചു കൊല്ലും. ഉള്ളിനുള്ളിൽ മരണം സംഭവിച്ച താനല്ലാതെ ജീവിക്കുന്ന നിമിഷത്തിൽ നാം ഓരോരുത്തരും മരിച്ചു കഴിഞ്ഞു,  പിന്നെ ശരീരത്തിന്റെ മരണം ശ്വാസത്തിന്റെ  അവസാനം അത് കാലത്തിന്റെ അനിവാര്യത മാത്രം ഒരു വാൾ പോലെ തലയ്ക്കുമുകളിൽ മരണം വട്ടമിട്ട് പറക്കുമ്പോൾ അവസാന നിമിഷത്തെ ആഗ്രഹപൂർത്തീകരണം ഒരു മനുഷ്യൻ നൽകുന്ന ആനന്ദം ചെറുതല്ല. മരണം ആരാണ് അവൻ സത്യത്തിൽ എന്റെ പ്രിയതമൻ അല്ലേ

എന്റെ പ്രിയതമൻ

" പ്രിയതമനൊ"? ടീച്ചർ എന്ത് അസംബന്ധമാണ് പറയുന്നത് അതേ അരുന്ധതി  ഞാൻ  ഭ്രാന്ത് പറയുകയല്ല മരണം ഒരു രണ്ടാം വിവാഹമാണ്. എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ഞാൻ എന്റെ മനസ്സിൽ ചില വരികൾ കുറിച്ചിട്ടുണ്ട്.

കൊട്ടും കുരവയും ഇല്ലാത്തൊരു വിവാഹം

നമ്രശിരസ്കയായി  ആയി ഞാൻ കാത്തു നിന്നു.

നിന്റെ കാലൊച്ചകൾക്ക് കൂമനും നായയും അകമ്പടിയേകി.

നീ അടുത്തതും എൻ ജീവവായു നിന്നിലേക്ക് ഞാൻ പകർന്നു.

പ്രാണപ്രേയസി യെ മാറോടണച്ചതും  ജീവൻ നിലച്ചതും ആരെങ്കിലും കണ്ടുവോ? 

ഞാനിതാ യാത്രയാകുന്നു ഈ വൈതരണി യിൽ നിന്നും

മഹാ സാമ്രാജ്യത്തിലേക്ക്

വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് അതാ

ചെറു മണികൾ നൽകി എന്നെ യാത്രയാകുന്നു

മരണവും ഒരു വിവാഹം അത്രേ

ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി ഒരു യാത്ര

ആരോരുമില്ലാത്ത ലോകത്തിലേക്ക്

ഞങ്ങളുടെ മാത്രം ലോകത്തിലേക്ക് ഒരു മംഗള യാത്ര".

ആരും ഓർക്കുവാൻ പോലും ഇഷ്ടപ്പെടാത്ത ആ തിരിച്ചു വരവ്  ഇല്ലാത്ത യാത്രയ്ക്ക് യാത്രാമംഗളം നേരാൻ എന്തോ അരുന്ധതി ക്ക് തോന്നിയില്ല.

 

*ശാലിനി മേനോൻ

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.