പറവൂർ -
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരളത്തിലെ വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണമെന്നും മതപ്രീണത നയങ്ങൾ തിരുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ടും ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ടും പറവൂർ എസ്.എൻ.ഡി.പി. യൂണിയന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ ആസ്ഥാനത്തുനിന്നും ഐക്യദാർഢ്യ പ്രകടനം നടത്തി.
കേരളത്തിൽ മത്സരാടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും, ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പറഞ്ഞു. പച്ചയായ നഗ്നയാഥാർത്ഥ്യങ്ങൾ സമൂഹ മദ്ധ്യത്തിൽ തുറന്നു കാണിച്ച പ്പോൾ മതമൗലികവാദികൾ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയെ വിവിധ കോണുകളിൽ നിന്നും ആക്രമിക്കുന്നത് തുടർന്നാൽ ശക്തമായി നേരിടുമെന്നും മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജനമദ്ധ്യത്തിൽ അത്തരം ആളുകളുടെ കപട മതേതരത്വം തുറന്നു കാണിക്കുമെന്നും യോഗത്തിൽ സംസാരിച്ച യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി പറഞ്ഞു.
കേരളത്തിൽ നിലനിൽകുന്ന സാമൂഹിക അസമത്വങ്ങൾ വിദ്യാഭ്യാസ നയങ്ങളോടുള്ള എതിർപ്പ് കായികക്ഷമതയുള്ള വ്യായാമങ്ങളിൽ പോലും മതം കാണുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല എന്നും പറഞ്ഞ കാര്യങ്ങളിൽ നിന്നും ആരൊക്കെ ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ല എന്നും ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളതാണെന്നും അത് കേവലം ഒരു വ്യക്തിയുടെ അഭിപ്രായമല്ലെന്നും കോടിക്കണക്കിന് വരുന്ന നീതി നിഷേധിക്കപ്പെട്ട ജന സമൂഹത്തിന്റേയും പിന്നോക്ക കാരുടേയും ഉള്ളിലെ വികാരമാണെന്നും, ഭീഷണികൊണ്ടും കള്ളപ്രചരണങ്ങൾ കൊണ്ടും കൂലിപ്പടയാളികളുടെ വിരട്ടൽ കൊണ്ടും മുന്നോട്ടു വച്ച സത്യത്തിന്റെ വായ മുടിക്കെട്ടാൻ സാധിക്കില്ല എന്നും മുഖ്യപ്രഭാഷണം നടത്തികൊണ്ട് എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ പി.എസ്. ജയരാജ് അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുമാണ് കേരളത്തിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ വർഗ്ഗീയക്കോമരങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ സമാനചിന്താഗതി ക്കാരായ സാമൂഹ്യ നവോത്ഥാന ചിന്തകൾ ഉള്ളവരെകൂടി ചേർത്ത്പിടിച്ച് ചെറുത്ത് തോല്പിക്കും എന്നും യോഗം ജനറൽ സെക്രട്ടറിക്ക് പരിപൂർണ്ണ പിന്തുണ അർപ്പിക്കുന്നു എന്നും യോഗത്തിൽ സംസാരിച്ച യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, യോഗം ഇൻസ്പെക്ടിംങ് ഓഫീസർ ഡി. ബാബു, യോഗം കൗൺസിലർ ഷീബ ടീച്ചർ, യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, ശ്രീ. കണ്ണൻ കൂട്ടുകാട്, സുഭാഷ്, വി.പി.ഷാജി, ടി.എം. ദിലീപ് എന്നിവർ പറഞ്ഞു.
വനിതാസംഘം പ്രസിഡൻ്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദുബോസ്, യൂത്ത്‌മൂവ്‌മെൻ്റ് കേന്ദ്രസമിതി അംഗം അഖിൽ ബിനു, പ്രസിഡന്റ് അഭിഷേക്, സെക്രട്ടറി നിഖില സി ദിലീപ്, സൈബർസേന, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് ഫോറം, വൈദീകയോഗം തുടങ്ങിയ യൂണിയൻ പോഷക സംഘടന ഭാരവാഹികളായ സുധി വള്ളുവള്ളി,പി.ടി. ശിവസുതൻ, ഇ.പി. തമ്പി, ബിബിൻരാജ് എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE