ആദരവ് നൽകി
എംജി യൂണിവേഴ്സിറ്റി എം എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നന്ത്യാട്ടുകുന്നം പൂക്കാട്ട്പറമ്പിൽ രമേശിന്റെ മകൾ അഞ്ജന രമേശിനെ പറവൂർ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കി ജീവിതത്തിൽ ഉന്നത വിജയം കരസ്ഥമാക്കട്ടെ എന്ന് ആശംസിച്ചു. പറവൂർ എസ്എൻഡിപി യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ, കൺവീനർ ശ്രീ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗമായ ശ്രീ പിഎസ് ജയരാജ്, ശ്രീ എം ബി ബിനു, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു, നന്ത്യാട്ടുകുന്നം എസ്എൻഡിപി ശാഖാ സെക്രട്ടറി ശ്രീ വിമൽകുമാർ എന്നിവർ പങ്കെടുത്തു.
kerala
SHARE THIS ARTICLE