കവിത
*ഞാറ്റുവേല*
ഒരു കുളിരായി എന്റെ സ്വപ്നത്തിൽ വന്ന ഞാറ്റുവേല നീ
കഥകൾ പറഞ്ഞെന്റെ
ദേഹം ഉണർത്തി
കാലത്തിന്റെ
സിനിമയിൽ വിടർന്ന അനുരാഗിണിയായീ
കാറ്റായി പിന്നെ
മഴയായി വന്നതും ഹൃദയവീണയിൽ
തന്ത്രികളിൽ ഈണമിട്ട്
സ്വരരാഗ സുധയിൽ
ലയിച്ച നേരം
അധരങ്ങൾ പരസ്പരം നുഴഞ്ഞു പിന്നറിയാതെ വാരിപ്പുണർന്നു .
അർദ്ധനാരീശ്വരരായി പ്രണയമായി തീർന്ന നേരം .
മിഴിയിൽ തീർത്ഥ
ജലം വീണ നേരം
ഏതോ ദിവാ സ്വപ്നത്തിൽ സീമ പോൽ അനുരാഗസ്വപ്നമേ
നന്ദി നന്ദി നിനക്ക് നന്ദി
വീണ്ടും വരുമല്ലോ
ഞാറ്റുവേലയായ്...
രജി ഓടശ്ശേരി
peoms
SHARE THIS ARTICLE