All Categories

Uploaded at 2 weeks ago | Date: 16/08/2025 17:46:55

കവിത

ഒറ്റ
-----
ബാക്കിയായ
വരികള്‍ക്ക് ചുംബനം
നല്‍കാതെ ഞാന്‍
പടികളിറങ്ങി.

മണ്‍കട്ടകള്‍ക്കൊണ്ട്
ആരോ കരഞ്ഞ മിഴികളില്‍
പ്രതീക്ഷ വിരിച്ചു
പണിത പടികള്‍.

ഓരോ കാലടി ഗീതവും
രാഗമറിയാത്ത
കാതുകളില്‍ മുഴങ്ങി.

ദൂരം മറന്ന
കിളിക്കുഞ്ഞുങ്ങള്‍
വീണുടഞ്ഞ ചില്ലുകൂട്ടിലെ
മുഖങ്ങള്‍ക്കണ്ട് 
നൊമ്പരപ്പെട്ടു.

ചിറകില്‍
കിനാക്കള്‍ മറച്ചവര്‍
പറന്നുയര്‍ന്നു
പകുതിയില്‍
തളര്‍ന്നു വീണുടഞ്ഞു.

മാമ്പഴച്ചില്ലകളില്‍
ഇന്നും കൂടൊരെണ്ണം ബാക്കിയുണ്ട്
ആരെയോ തേടിപ്പോയ
കിളിക്കുഞ്ഞിന്റെ ഗന്ധവുമുണ്ട്.

വിദൂരതയില്‍
ഒളിഞ്ഞിരുന്ന ഹൃദയത്തിന്റെ
കരങ്ങള്‍ ഞാന്‍ വെറുതെ ഉയര്‍ത്തി.
ഒരായിരം ചുംബനങ്ങള്‍ നല്‍കി.

ബാക്കിയായ
വരികള്‍ക്ക് തീരാത്ത
നോവായിരുന്നു.
മടക്കം.
*****---

നിഥിൻകുമാർ ജെ

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.