*ആനശാപം ..കവിത*
കാട്ടിലെ വമ്പനൊരാനകൊമ്പൻ വാരിക്കുഴിയിൽ വീണെന്നേ..
കൊമ്പന്റെ വമ്പിനിടിച്ചു മെരുക്കിയൊരാനക്കാരൻ മരിച്ചെന്നേ..
ആനക്കാരന്റെ കുഴിമാടത്തില് പച്ചപ്പുല്ല് കിളിർത്തെന്നേ..
കുഴിമാടത്തില് മേഞ്ഞൊരു കാലിയും പുല്ലു വിഴുങ്ങി ചത്തെന്നേ..
കാലിയെ നാട്ടിലെ കൂട്ടരെടുത്ത് ചാരത്തെ പുഴയിലെറിഞ്ഞെന്നേ..
പുഴയില് മുങ്ങിയൊഴുകിയ കാലിയെ മീനുകൾ കൊത്തി തിന്നെന്നേ..
കാലിയെ കൊത്തിത്തിന്നൊരാ മീനുകൾ മൊത്തം ചത്തു മലച്ചെന്നേ..
മീനും കാലിയുമൊഴുകിയ പുഴയില് തോണിയതൊന്നു മറിഞ്ഞെന്നേ..
തോണി നയിച്ചൊരു തോണിക്കാരനും പുഴയില് മുങ്ങി മരിച്ചെന്നേ..
തോണിയും ജഡങ്ങളുമൊഴുകിയ പുഴയതു കടലിൽ ചെന്നു പതിച്ചെന്നേ..
കടലിളകി കലിയൊടൊരാഴിത്തിരകൾ കരയിലിരച്ചു കുതിച്ചെന്നേ..
കരയും താണ്ടിയ കടലൊഴുകി കുഴിമാടം മുങ്ങിയതു കടലായെന്നേ..
*ലൈജു ചെറായി.*
peoms
SHARE THIS ARTICLE