All Categories

Uploaded at 1 year ago | Date: 27/03/2023 15:28:06


പറവൂർ നഗരസഭ  ബഡ്ജറ്റ്
 2023 - 24 


2023 -24 വർഷത്തിൽ 
46,04, 946 രൂപ മുന്നിരിപ്പും  
43,78, 48,750 രൂപ വരവും ഉൾപ്പെടെ 44,24, 53,695 രൂപ വരവും 43,32, 87,079 രൂപ ചിലവും 91,66,617 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന പറവൂർ നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ എം.ജെ.രാജു അവതരിപ്പിച്ചു.

 ഈ സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം ഗ്രൗണ്ട് നവീകരണത്തിന് തുടക്കംകുറിക്കും. താലൂക്ക് ആശുപത്രിയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും. ഇതിനായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ആയുർവേദ ആശുപത്രിയിൽ സോളാർ പാനൽ സ്ഥാപിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മാലിന്യ നീക്കത്തിനായി ഹരിതകർമ്മ സേനയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് എട്ടു ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും . ഈ മേഖലയ്ക്കായി 8,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.
ഭവനരഹിതർ ഇല്ലാത്ത പറവൂരിൽ പാർപ്പിട മേഖലയ്ക്ക് 86,78,861 രൂപ വകയിരുത്തി.

 സമ്പൂർണ്ണ കുടിവെള്ള പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ അമൃത് പദ്ധതിയുമായി സഹകരിച്ച് മുഴുവൻ വീടുകൾക്കും വാട്ടർ കണക്ഷൻ നൽകും . ഇതിനായി 30 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് വിവിധ പദ്ധതികളിലായി 32,38,000 രൂപ വകയിരുത്തി.  വ്യവസായ വകുപ്പുമായി സഹകരിച്ച് സംരംഭകരുടെ നവീന ആശയങ്ങൾ നടപ്പിലാക്കാൻ പിന്തുണ നൽകും .

 കണ്ണൻകുളങ്ങരയിൽ ശതാബ്ദി മന്ദിരം പണിയുന്നതിന് പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

അംബേദ്കർ പാർക്കിൽ ഓപ്പൺ ജിംനേഷ്യം  സ്ഥാപിക്കും. സഞ്ചരിക്കുന്ന ആശുപത്രിക്ക് പുതിയ വാഹനം വാങ്ങും. 

ടൂറിസം രംഗത്ത് നഗരവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതാ പഠനം നടത്തും. ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ നഗരസഭയ്ക്കും നഗരസഭ നിവാസികൾക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്കരിക്കും.

 സ്ത്രീകൾ , കുട്ടികൾ, ഭിന്നശേഷിക്കാർ , വയോജനങ്ങൾ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, മെച്ചപ്പെട്ട സേവനങ്ങൾ, കാർഷികരംഗം, മൃഗസംരക്ഷണം, നീർത്തട സംരക്ഷണം, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം വൈദ്യുതി, മാലിന്യസംസ്കരണം, ആസ്തി വികസനം, വരുമാന വർധനവ്, തൊഴിലവസരം തുടങ്ങി എല്ലാ മേഖലകളിലും ഇടപെടാനുള്ള ശ്രമങ്ങൾ ബഡ്ജറ്റിൽ നടത്തിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ എം.ജെ.രാജു അറിയിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.