"ഓണാട്ടുകര
വാക്കും പൊരുളും "
നിയമസഭാ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
മുരളീധരൻ തഴക്കരയുടെ
"ഓണാട്ടുകര
വാക്കും പൊരുളും "
എന്ന പുസ്തകം ആദരണീയനായ നിയമസഭാ സ്പീക്കർ
എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. എഴുത്തുകാരി
സുമരാമചന്ദ്രൻ പുസ്തകം
സ്വീകരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
ഡോ: എം. സത്യൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സർവ്വവിജ്ഞാനകോശം
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
ഡോ: മ്യൂസ്മേരി ജോർജ്ജ്
കെ.ലതിക,ഡോ: സദനം കെ. ഹരികുമാർ, എൻ.കെ. രമേശ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി: ഡയറക്ടർ ഡോ: സുജാചന്ദ്ര, റിസേർച്ച്
ഓഫീസർ ശ്രീകല ചിങ്ങോലി എന്നിവർ സംസാരിച്ചു. കേരള ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ടാണ് ചടങ്ങ്
സംഘടിപ്പിച്ചത്.
kerala
SHARE THIS ARTICLE