കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുവ എഴുത്തുകാരി ദിവ്യലക്ഷ്മിയുടെ പുതിയ പുസ്തകം, സൈകതം ബുക്സ് പുറത്തിറക്കുന്ന 'പൊയിൽ' പ്രകാശനം ചെയ്യപ്പെട്ടു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രശസ്ത സാഹിത്യകാരൻ ശ്രീ. സോക്രട്ടീസ്. കെ. വാലത്തിനു നൽകി പൊയിൽ നോവൽ പ്രകാശനം ചെയ്തു.
യുവ എഴുത്തുകാരൻ ആൽബിൻ രാജ്
പൊയിൽ നോവൽ സദസ്സിന് പരിചയപ്പെടുത്തി. സൈകതം പബ്ലിക്കേഷൻസ് സാരഥി സംഗീത ജസ്റ്റിൻ സ്വാഗതവും, നോവലിസ്റ്റ് ദിവ്യലക്ഷ്മി കൃതജ്ഞതയും രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE