പറവൂർ : കുഞ്ഞിത്തൈ ഔവർ ലേഡി ഓഫ് സ്നോ ആംഗ്ലോ ഇന്ത്യൻ എൽപി സ്കൂൾ 79 ആം വാർഷികം 22ന് ആഘോഷിച്ചു. കേരള പ്രതിപക്ഷ നേതാവ് അഡ്വ: വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ഓഫ് ഇന്ത്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മിസ്റ്റർ ബിജോയ് ആന്റു സാബ്രികൾ അധ്യക്ഷൻ ആയിരുന്നു. മിമിക്രി ആർട്ടിസ്റ്റ് സൈനൻ കെടാമംഗലം പഞ്ചായത്ത് അംഗം അജിത ഷണ്മുഖൻ, മാതൃസംഘം ചെയർപേഴ്സൺ അമൃത സബീഷ്, സ്കൂൾ ലീഡർ ടി ആർ ശബരിനാഥ്, കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി സി ജോർജ് തച്ചിലകത്ത്, ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ജോയ്സി, ഡിക്രൂസ് സീനിയർ അധ്യാപിക റാണി വി ഫെർണാണ്ടസ്, നഴ്സറി അധ്യാപിക ഡെൽസി സിക്വാറ, പിടിഎ പ്രസിഡന്റ് പി എസ് ജൂഡോ, ലോക്കൽ മാനേജർ ജോസഫ് ഡിസിൽവ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാന അധ്യാപിക മേരി ലൗവി മെന്റസിന് യാത്രയയപ്പ് നൽകി.
kerala
SHARE THIS ARTICLE