All Categories

Uploaded at 2 months ago | Date: 28/01/2024 13:16:00

കേശദാനം = സ്നേഹദാനം പരിപാടി

കാൻസർ ബാധിതർ ചികിത്സാർത്ഥം കീമോതെറാപ്പിക്കും മറ്റും വിധേയരാകുമ്പോൾ മുടി കൊഴിയുകയും  മനോവിഷമത്തിനും പുറം ലോകത്തേക്ക് മുഖം കാണിക്കാതെ ഒതുങ്ങികൂടുന്ന പ്രവണതയ്ക്കും കാരണമാകുന്നു. കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ച് നൽകുന്നതിനായി തൃശൂർ അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടപ്പിലാക്കുന്ന "കേശദാനം = സ്നേഹദാനം"  പദ്ധതിയിൽ പങ്കാളികളായി മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജ് എല്ലാ വർഷവും  ലോക കാൻസർ ദിനത്തിൽ കേശദാനം പരിപാടി സംഘടിപ്പിച്ചു വരുന്നു. 2024  ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച്ച രാവിലെ ഒമ്പതര മണിക്ക് കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി കേശദാന ക്യാമ്പ്  സംഘടിപ്പിക്കുന്നു. മുടി നൽകാൻ താൽപര്യമുള്ളവർ 02- 02-2024 വെള്ളിയാഴ്ച്ചക്ക് മുമ്പ് എസ് എൻ എം ട്രെയിനിങ് കോളേജിൽ വിവരമറിയിക്കുകയും കേശദാന സമ്മതപത്രം  പൂരിപ്പിച്ചു നൽകേണ്ടതുമാണ്. പന്ത്രണ്ട്  മുതൽ ഇരുപത്തിനാല് ഇഞ്ച് വരെ നീളത്തിൽ  മുടി ദാനം ചെയ്യാം. ഹെയർ ഡൈ, സ്ട്രെയ്റ്റണിങ് തുടങ്ങിയ രാസപ്രക്രിയകൾക്ക് വിധേയമായ മുടിയാകരുത്. കേശദാനത്തിൻ്റെ തലേന്നാൾ നന്നായി ഷാംബൂ ഇട്ട് മുടിയിലെ എണ്ണമയവും അഴുക്കുകളും ഇല്ലാതാക്കണം. മുടി നൽകാൻ താൽപര്യമുള്ളവർ എസ് എൻ എം ട്രെയിനിങ്  കോളേജ് കേശദാന കോ ഓഡിനേറ്ററുമായി ബന്ധപ്പെടുക. മൊബൈൽ നമ്പർ: 9446481381,  81579 63194

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.