*തൃശൂർ: ആസാദ് സേന നാഷണൽ സർവീസ് സ്കീം ജില്ലാ പോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.*
സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച “ആസാദ് സേന" (ഏജന്റ്സ് ഫോർ സോഷ്യൽ അവെയ്ർനെസ്സ് എഗിൻസ്റ്റ് ഡ്രഗ്സ്) പദ്ധതിയിലൂടെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ കേരളമൊട്ടക്കും നടന്നുവരികയാണ്.
ഇന്ന് ലോകമാസകാലം യുവസമൂഹം ലഹരിയുടെ നീരാളിപിടുത്തത്തിലാണ്. അവർക്കു ചുറ്റും ലഹരിയുടെ ചതിക്കുഴികളാണ്. ഒരു കൗതുകത്തിനു തുടങ്ങുന്ന ലഹരി ഉപയോഗം മാരകമായ സാമൂഹ്യ വിപത്തിലേക്കും കുടുംബ ബന്ധങ്ങളുടെ തകരാരിലേക്കും മരണത്തിലേക്ക് വരെ നയിക്കുന്നു. യുവസമൂഹത്തിൽ വിവിധ തരത്തിലുള്ള ലഹരിയുടെ( പുകയില, മദ്യപാനം, രാസ ലഹരി) ഉപയോഗം തിരിച്ചറിഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആസാദ് സേനയുടെ ഭാഗമായി നടക്കുക. ലഹരി വിമുക്ത സമൂഹം ഉണ്ടാക്കേണ്ടത് ശോഭനമായ ഭാവി തലമുറയ്ക്ക് ആവശ്യമാണ്.
എൻ.എസ്.എസ് യൂണിറ്റുകൾ ലഹരിക്കെതിരെ വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളെ സാംസ്‌കാരിക, കലാ കായിക മേഖലയിലേക്കും കൂടി തിരിച്ചു വിട്ടാൽ അവർ മറ്റു ലഹരിയിൽ നിന്ന് അകലും. ജീവിതം ലഹരിയാക്കി മാറ്റുക. ചടങ്ങിന്റെ ഭാഗമായി ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
തൃശൂർ വിമല കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹപൂർവം അമ്മ എന്ന പേരിൽ സംഗീത നാടകം, ഫ്ലാഷ്‌മോബ്, നാട്ടിക എസ്. എൻ . ട്രസ്റ്റ് അവതരിപ്പിച്ച തുടി നൃത്തശില്പം , മോഡൽ ബോയ്സ് തൃശ്ശൂർ അവതരിപ്പിച്ച ചെണ്ട മേളം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിവിധ കോളേജുകളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും എൻഎസ്എസ് വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസേഴ്സും സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ദേവിപ്രിയ ഡി, വിവിധ പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. ആശിഷ് ആർ (വിദ്യാർത്ഥി കാര്യാ ഡീൻ ആരോഗ്യ സർവ്വ കലാശാല), ഡോ. വിജയ കുമാർ വി (കാലിക്കറ്റ്), ഡോ.ശിവദാസൻ, ( എം ജി) ,ഡോ.ആഷ രാജഗോപാൽ എൻ (വെറ്റിനറി) , ശ്രീ. എ പ്രദീപൻ (ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ) ശ്രീ.രഞ്ജിത് പി (വൊക്കേഷണൽ ഹയർ സെക്കന്ററി), ഡോ രഞ്ജിത് കുമാർ ഇ ജി (അഗ്രികൾച്ചർ), ഡോ സിസ്റ്റർ ബീന ജോസ് (പ്രിൻസിപ്പൽ വിമല കോളേജ്), ശ്രീ. പ്രതീക് ( ആസാദ് സേന ജില്ലാ കോർഡിനേറ്റർ) യോഗത്തിൽ പങ്കെടുത്തു
kerala
SHARE THIS ARTICLE