പറവൂർ
മെയ് 7 ന് ഗുരുദേവ വിഗ്രഹം, കൊടി, കൊടിമരം, കൊടിക്കയർ എന്നിവ വഹിച്ചുള്ള രഥഘോഷയാത്ര 3 മണിക്ക് ചേന്ദമംഗലം കവലയിലുള്ള യൂണിയൻ ഓഫീസിൽ നിന്നും വാദ്യ മേളങ്ങളുടെയും വിവിധ സംഘടനകളുടേയും അകമ്പടിയോടുകൂടി മുനിസിപ്പൽ കവല വഴി നന്ത്യാട്ടുകുന്നം സംസ്കൃതം സ്കൂളിൽ എത്തിച്ചേരും. ആയിരത്തിൽപരം കലാകാരിമാർ അവതരിപ്പിക്കുന്ന ദൈവദശകം മോഹിനിയാട്ടം
ഗിന്നസ് റെക്കോർഡ് ജേതാവ് കലാമണ്ഡലം ഡോ. ധനുഷ സന്യാൽ അണിയിച്ചൊരുക്കുന്നു. മെഗാ മോഹിനിയാട്ടം എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.
മെയ് 9ന് ദർശനോത്സവ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും.
മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ, ആർ വി ബാബു തുടങ്ങിയവർ പങ്കെടുക്കും.
പത്താം തീയതി നടക്കുന്ന സമ്മേളനം എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ ഉദ്ഘാടനം ചെയ്യും. കേരള പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും.
മെയ് 11ന് നടക്കുന്ന സമ്മേളനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പറവൂർ താലൂക്ക് പ്രസ്സ് ക്ലബിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ യൂണിയൻ ചെയർമാൻ സി എൻ രാധാക്യഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, വി എൻ നാഗേഷ്, ഡി പ്രസന്നകുമാർ, ഡി ബാബു, പി എസ് ജയരാജ്, കണ്ണൻ കൂട്ടുകാട് എന്നിവർ അറിയിച്ചു.
kerala
SHARE THIS ARTICLE