*അക്കാഡമിക് പ്രോഗ്രാം. ** കൊല്ലം: പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക്ക് സ്റ്റഡീസ് & റിസർച്ച് കോളേജിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം 14/01/2026 നു കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ് പ്രിൻസിപ്പൽ ഡോ എം ആനന്ദി സ്വാഗതമാശംസിച്ച ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. പരിപാടി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങൾക്ക് സ്റ്റുഡൻറ്സ് സപ്പോർട്ടിംഗ് & ഗൈഡൻസ് പ്രോഗ്രാം പ്രധാന പങ്കുവഹിക്കുന്നുവെന്നും ഇതിലൂടെ കുട്ടികളുടെ പഠന നിലവാരത്തിന് സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്നു വെന്നും ഇത്തരം വളർച്ചകൾ കുട്ടികളുടെ സമഗ്രമായ ഉന്നതിക്ക് വഴിതെളിക്കുന്നുവെന്നും കൂടാതെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി മെന്റർ മെന്ററി സിസ്റ്റത്തിന്റെ പ്രാധാന്യത്തെ പറ്റിയും പ്രഭാഷണം നടത്തി.
നിയോഗിക്കപ്പെടുന്ന അധ്യാപകൻ / അധ്യാപിക കുട്ടികളോട് മാസത്തിലോ, ആഴ്ചയിലോ ഒരു പ്രാവശ്യമെങ്കിലും വ്യക്തിപരമായ തുറന്ന ചർച്ചകളിൽ ഏർപ്പെടണമെന്നും നിർദ്ദേശിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തെപ്പറ്റിയും കൃത്രിമ ബുദ്ധിയുടെ/ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഉപയോഗപ്പെടുത്തി അധ്യാപകൻ അഥവാ അധ്യാപിക അധ്യാപന രീതി എങ്ങനെ മെച്ചപ്പെടുത്താം എന്നും വിശദമാക്കി. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ആരോഗ്യ സർവ്വ കലാശാലയിലെ വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംവാദം നടത്തി. പ്രിൻസിപ്പൽ ഡോ. കെ വി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ എ നളിനാക്ഷൻ, ഡോ മുകുന്ദൻ തമ്പി, ഡോ ഇന്ദു വി എൽ എന്നിവർ സംസാരിക്കുകയും നോഡൽ ഓഫീസർ ഡോ മണിയമ്മ റാംജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
kerala
SHARE THIS ARTICLE