All Categories

Uploaded at 2 months ago | Date: 22/02/2025 19:02:37

ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾഎടവനക്കാട് , രാമവർമ്മ യൂണിയൻ ഹൈസ്കൂൾ
 ചെറായി സംയുക്തമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് സംഘടിപ്പിച്ചു.

എടവനക്കാട്: എച്ച്. ഐ.എസ്.എച്ച്.എസ്.എസ് , ആർ.വി.യു.എച്ച്.എസ്  സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ്, ശനിയാഴ്ച രാവിലെ 8 മണിക്ക് എച്ച് ഐ എച്ച് എസ്  എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. മുനമ്പം സബ് ഡിവിഷൻ ഡിവൈഎസ്പി ജയകൃഷ്ണൻ. എസ് ന് പരേഡ് ജനറൽ സല്യൂട്ട് നൽകിആദരിച്ചു . രണ്ട് സ്കൂളുകളിൽ നിന്നായി 82 സീനിയർ കേഡറ്റുകൾ  പരേഡിൽ പങ്കെടുത്തു. എറണാകുളം റൂറൽ എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ പി എസ് മുഹമ്മദ് അഷ്റഫ്  കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. എച്ച് ഐ എച്ച് എസ് എസ്   മാനേജർ തൗഫീഖ് റഹ്മാൻ ഫ്ലാഗ് ഉയർത്തി ആരംഭം കുറിച്ച പരേഡിൽ വൈപ്പിൻ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ വിശിഷ്ടാതിഥിസ്ഥാനം വഹിച്ചു.എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുൽസലാം,പള്ളിപ്പുറം വാർഡ് മെമ്പർ ഉഷ സോമൻ,ഞാറക്കൽ സർക്കിൾ ഇൻസ്പെക്ടർ സുനിൽ തോമസ്,മുനമ്പം സബ് ഇൻസ്പെക്ടർമാരായ ബിബിൻ ടി.ബി ,ഹേമന്ത് മോഹൻ ,ഇരു സ്കൂളിലേയും പ്രധാന അധ്യാപകരായ ശ്രീമതി നോബി.ടി.മുഹമ്മദ്,ശ്രീ.ശിവപ്രസാദ് കെ.പി,പിടിഎ പ്രസിഡൻറുമാരായ സിറാജുദ്ദീൻ,ആൻറണി കല്ലൂർ എന്നിവർക്ക് പരേഡ് സല്യൂട്ട് അഭിവാദ്യം അർപ്പിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രശാന്ത്.എൻ.ആർ, ദിവ്യ.കെ.സി ഷേമ.എം.സി,തരുൺകുമാർ.വി.ടിഎന്നിവർ 2 വർഷക്കാലമായി പരിശീലനം നൽകിയകേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് നടത്തിയത്.
 സീനിയർ കേഡറ്റുകളായ അഹമ്മദ് ഫർഹാൻ, അൽഫിയ പി  അസഹർ  എന്നിവർ പാസിംഗ് ഔട്ട്‌ പരേഡ് നയിച്ചു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.