തിരുവനന്തപുരം: *തിരികെ തിരുമുറ്റത്ത്.* സെൻറ് സേവിയേഴ്സ് സ്കൂൾ, പേയാട് തിരുവനന്തപുരം 2000 ബാച്ചിന്റെ സംഗമം, ഗുരുവന്ദനം. സ്കൂളിൽ നടന്ന പരിപാടിയിൽ സബീന അധ്യക്ഷയായ ചടങ്ങിൽ അഭിലാഷ് സ്വാഗതമാശംസിച്ചു. ആരോഗ്യശാസ്ത്ര സർവ്വകലാശാല ഡോക്ടർ ആശിഷ് ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ശ്രീ പേയാട് വിനയചന്ദ്രൻ ,മാനേജർ ഫാദർ ജസ്റ്റിൻ ഡൊമിനിക് , പ്രിൻസിപ്പൽ റോയ് ആർ എസ്, ഹെഡ്മിസ്ട്രെസ് ലത മോഹൻ, മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംബർ ചിരി താരം ശ്രീമതി വിദ്യ തുടങ്ങിയവർ സംസാരിച്ചു. ഡോ. ആശിഷ് ആർ. ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക് എന്നിവയെ കുറിച്ച് സംസാരിച്ചു.പൂർവ വിദ്യാർത്ഥികളും അധ്യാപകരും കുടുംബാഗങ്ങളുമായി നൂറ്റൻപതോളം പേർ പങ്കെടുത്തു. 23 ഓളം അദ്ധ്യാപകരെ ആദരിക്കലും കലാപരിപാടികളും ഇതിൻ്റെ ഭാഗമായി നടന്നു.
kerala
SHARE THIS ARTICLE