കവിത
അക്ഷരപുണ്യം*
അക്ഷരമെന്നതു ക്ഷരമില്ലാത്തോരായുധമാണല്ലോ
പുസ്തകമെന്നാലറിവിൻ നിറകുടമാകുംനിധിയല്ലോ
വായനയെന്നതു നമ്മെവളർത്തും വലിയൊരുശീലഗുണം
അക്ഷരമാകുന്നറിവാലജ്ഞത തുടച്ചു നീക്കീടാൻ
പുസ്തകമാകും പുണ്യചെരാതിൻ വെളിച്ചമേന്തീട്ട്
പുതുവായിൽ ശ്രീ നാരായണനാം പണിയ്ക്കരപ്പൂപ്പൻ
മടികൂടാതേ നടന്നു പണ്ടിക്കേരളമെമ്പാടും
ഗ്രാമം തോറും വായനശാലകൾ പണിഞ്ഞൊരപ്പൂപ്പൻ
കൊളുത്തിവച്ചൊരു ദീപം സൂര്യസമാനം മിന്നുന്നൂ
ഒരു ചെറുസഞ്ചിയിലറിവു നിറച്ചീനാടിൻ നന്മയ്ക്കായ്
ഗ്രന്ഥപ്പുരകൾ സമ്മാനിച്ചൂ, അക്ഷരമുത്തശ്ശൻ
അദ്ദേഹത്തിൻ ഓർമ്മനാളാണക്ഷര പുണ്യദിനം
നാടിൻ ചേതസ്സുണർന്നിടട്ടെ വായനശാലകളിൽ
പുസ്തകമൊന്നിനിക്കൈ യിലെടുക്കാം
തുറന്നുവായിക്കാം
അറിവിൻ നിറവതു നെഞ്ചിൽ നിറയ്ക്കാം നമുക്കു മുന്നേറാം..
ഹരീഷ് ആർ നമ്പൂതിരിപ്പാട്
peoms
SHARE THIS ARTICLE