കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാമിന്റെ (SSGP) ഭാഗമായി നോഡൽ ഓഫീസർമാർക്കായി ഒരു പരിശീലന പരിപാടി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വച്ച് 2026 ജനുവരി 15 ന് നടത്തുക ഉണ്ടായി. തൃശൂർ മേഖലയിലെ കോളേജുകളിലെ (തൃശൂർ, എറണാകുളം) 140 ഓളം SSGP നോഡൽ ഓഫീസർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മറ്റു ജില്ലകളിലെ കോളേജുകളിലെ നോഡൽ ഓഫീസർമാർക്കായി പരിശീലന പരിപാടി ആസൂത്രണം ചെയ്തു വരുന്നു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സി പി വിജയൻ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ, പരീക്ഷ കൺട്രോളർ ഡോ.എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസ് ശ്രീ. സുധീർ എം എസ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ ആശിഷ് ആർ, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ.വി.വി ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ഡോ.എസ് ശങ്കർ( മുൻ പ്രിൻസിപ്പൽ സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം) ഡോ അനികുമാർ ടി വി ( പ്രൊഫസർ & വകുപ്പ് മേധാവി സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം), ഡോ എ കെ മനോജ് കുമാർ ( പ്രൊഫസർ & വകുപ്പ് മേധാവി വൈദ്യ രത്നം പി എസ് വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ) എന്നിവർ ക്ലാസ് നയിച്ചു.
സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് സമഗ്രമായ സഹായം നൽകുന്നതിനും അവരുടെ അക്കാദമിക്,സാമൂഹിക വൈകാരിക വ്യക്തിഗത ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.കരിയർ ഓപ്ഷനുകൾ സാംസ്‌കാരിക പരിപാടികൾ അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയുമായി പരിചയപ്പെടൽ മെന്ററിങ് പ്രോഗ്രാമുകൾ എന്നിവയുമായി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത വ്യക്തിഗത കരിയർ അക്കാദമിക് വിവരങ്ങൾ പ്രവർത്തനങ്ങൾ നിർദേശങ്ങൾ എന്നിവയ്ക്കായി SSGP വ്യക്തിഗത കൗൺസിലിങ് നൽകുന്നു. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വ്യക്തിഗത അക്കാദമിക വെല്ലുവിളികളെ മനസിലാക്കി അതിനെ തരണം ചെയ്‌ത് ഒരു നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.
kerala
SHARE THIS ARTICLE