ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് -ജീവിതമാകട്ടെ ലഹരി
നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബും , 1987 SSC ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ റീ യൂണിയൻ ഓഫ് ശ്രീനാരായണ സ്കൂൾ ക്ലാസ് മേറ്റ്സ് Rossc -87 ഉം സംയുക്തമായി സ്കൂൾ ഹാളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക ശ്രീമതി : ദീപ്തി ടീച്ചർ അധ്യക്ഷത വഹിച്ച ക്ലാസിൽ ROSSC 87 സെക്രട്ടറി ശ്രീ ബിജു MD സ്വാഗതവും പ്രസിഡൻ്റ് ശ്രീ NM ഹുസൈൻ കൃതജ്ഞതയും പറഞ്ഞു.
പറവൂർ എക്സൈസ് റേഞ്ച് ഓഫീസ് - സിവിൽ എക്സൈസ് ഓഫീസർ ശ്രീ : സലാഹുദ്ദീൻ ck ക്ലാസ് എടുത്തു.
kerala
SHARE THIS ARTICLE