All Categories

Uploaded at 2 years ago | Date: 12/08/2021 08:31:22

കവിത

 

   *മുഖാവരണം ഇല്ലാക്കാലം*

 

തിരുനെറ്റി ചോദിച്ചു എന്തേ  ഇല്ല

സൂര്യചന്ദ്രൻമാൻ തിളങ്ങുന്നില്ല എന്നിൽ

ആവനാഴിയിൽ ഇനിയും എയ്യുവാൻ ബാണങ്ങൾ ബാക്കി

വേണ്ടേ വില്ലുകൾ ആക്കി നിൻ പുരികക്കൊടികൾ

നീലമിഴി തുമ്പുകൾ പരിഭവം പൊഴിയ്ക്കുന്നു

ഇല്ലല്ലോ മസ്കാരയും കാജലും

നിൻ മനം പ്രതിബിംബിയ്ക്കാൻ 

ഞാനല്ലോ എന്നും മുന്നം

നീണ്ട പൂവിതൾ നാസിക പുലമ്പുന്നു 

എന്നെ നീ മറന്നുവോ എന്നിലെ 

നക്ഷത്ര തുണ്ടങ്ങളും 

നനുവായ നനവാർന്ന ചുണ്ടുകൾ വിതുമ്പുന്നു

എൻ പ്രകടനം മടുത്തുവോ നിൻ പ്രിയർ

ഏകുന്നില്ല നിറങ്ങളും തിളക്കങ്ങളും നീ

ഞാനല്ലോ എന്നും നിൻ സന്താപങ്ങൾ പകർത്തും ഇന്ദ്രജാല  സഹചാരി

ഇത്രമേൽ മറയ്ക്കുവാൻ 

ഇഷ്ടങ്ങൾ മാറീടുവാൻ

കാരണം തിരഞ്ഞു തിരഞ്ഞേ 

വിറ കൊണ്ടിടുന്നു.

ചർമ്മ സൗന്ദര്യം ഏറ്റം നീ കാംക്ഷിച്ചു

എന്നിട്ടും എന്തേ തള്ളുന്നു എന്നെ നീ

ചോദിപ്പു പ്രായം എത്താൻ 

സങ്കോചിക്കും മുഖ ചർമ്മം 

ഇല്ല ലേപനങ്ങൾ മസ്സാജുകൾ

നിൻ മുഖാരവിന്ദം തിളക്കമറ്റു നിൻ വിശ്വാസം മങ്ങുന്നു 

അറിയുന്നല്ലോ ഞങ്ങൾ

അതിനാൽ അറിയാം നീ 

മറയ്ക്കുന്നു ഒരു തുണിതുണ്ടിനാൽ

 നിൻ സത്തയെ നിൻ 

ആത്മത്തിനാകെ തന്നെ!

        *****"*

തരുണി സുന്ദരി ഉള്ളം 

മുറിഞ്ഞു തേങ്ങുന്നു

കൊറോണ എല്ലാമെല്ലാം 

കീഴ്മേൽ മറിയ്ക്കുന്നു 

ചിന്തിച്ചില്ലൊരു നാളും 

സാധ്യവും അല്ല തന്നെ

പാർലറിൻ പടി ചവിട്ടാ 

മാസങ്ങൾ പുലരുംന്ന് 

 

(ആശാദേവി എം എ )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.