All Categories

Uploaded at 2 months ago | Date: 27/09/2021 22:58:06

കവിതകൾ

 

         *ഭയം*

 

   ( *നോയൽ രാജ്* )

 

      *ഭയം*

 

ഒന്നിനേം ഭയമില്ലാ-

ത്താരേയും 

കണ്ടെത്താ-

നാവില്ലല്ലോ 

 

     *ധൈര്യശാലി* 

 

ഏറ്റവും ധൈര്യശാലി -

യാണെങ്കിൽ പോലും പക്ഷേ

കേവലം നിസ്സാരമാം

പാറ്റയെ പേടിച്ചേക്കാം 

  

         *ഇരുട്ട്*

 

 നാളെയെക്കുറിച്ചെന്നും 

ഭയത്തിൽ കഴിഞ്ഞെന്നാൽ

 ജീവിതമിരുട്ടായി 

മാറുവാൻ കാരണമായ്

   

        *കട്ടപ്പുക*

 

ജീവിതം തകർക്കുവാൻ 

ശക്തിമാനാണീ ഭയം 

നിലയ്ക്കു നിർത്തിയില്ലേൽ

 ജീവിതം കട്ടപ്പുക!

  

     *വിജയം*

 

 ജീവിത വിജയത്തിൽ 

മുകളിൽ ചെന്നെത്തിയോർ

മുകളിൽ കയറുവാൻ 

ഭയക്കുന്നവരാകാം...

 

 

    *ഒറ്റയാൻ*

 

ഒറ്റയ്ക്കിരിക്കുവാൻ 

ഭയമുള്ളവരുണ്ട് 

കൂട്ടത്തിൽ ചേരാനായി 

ഭയമേറുന്നോരും...

    

 

        *കാരണം* 

 

ഭയത്തിനു കാരണങ്ങൾ

ഏറെയുണ്ടാകാം പക്ഷേ 

ചെറുതാം ഭയം മുതൽ 

വന്നെത്താനില്ലാത്തതും 

 

         *എന്തിനോ* 

 

ഒന്നിനേം ഭയമി'ല്ല -

യെന്നു പറഞ്ഞീടുന്നോൻ

ചുറ്റിലും നോക്കിയേക്കാം

 എന്തിനോ ഭയന്നിട്ട്...

  

 

          *തുണ*

 

ഭയത്തെ തടുക്കുവാൻ 

ഈശ്വര വിശ്വാസിക്ക് 

തുണയായി വന്നെത്തീടും

വിശ്വാസത്തിൻ്റെ ശക്തി 

   

 

          *മാർഗം* 

 

ഭയന്നു ജീവിക്കാതെ 

ഭയത്തെ കീഴടക്കാൻ 

മാർഗ്ഗങ്ങളേറെയുണ്ടെ -

ന്നറിയാൻ മടിക്കല്ലേ..

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.