കൊച്ചി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ സമ്മേളനം, കൊച്ചി മേഴ്സി ഹോട്ടലിൽ ഹൈക്കോടതി ജസ്റ്റിസ് ഈശ്വരൻ എസ് ഉദ്ഘാടനം ചെയ്തു.
ആയുർവേദത്തിൻ ചികിത്സാരീതികൾ പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചേരണമെന്ന് അഭിപ്രായപ്പെട്ടു.
മുഖ്യ അതിഥിയായ ഹൈബി ഈഡൻ എം പി, വ്യാജ്യ വൈദ്യത്തിന് എതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും AMAI Knee ക്ലിനിക്കിന്റെ ലോഗോ പ്രകാശനം നടത്തുകയും,ജില്ലാതല ഉദ്ഘാടനവും നിർവഹിച്ചു.
ജില്ലാ പ്രസിഡൻറ് ഡോ. മനു ആർ മംഗലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ AMAI സംസ്ഥാന പ്രസിഡന്റ് ഡോ. C.D ലീന മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി പ്രസിഡൻറ് ഡോ. മനു ആർ മംഗലത്ത് , സെക്രട്ടറി ഡോ. എലിസബത്ത് മാത്യു, ട്രഷറർ ഡോ. രൺചന്ദ് എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു
kerala
SHARE THIS ARTICLE